Tuesday 9 January 2018

Vaathil pazhuthilooden munnil kunkumam | വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം | kukslyrics



Song: 


Karaoke: 



വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം... വാരി വിതറും ത്രിസന്ധ്യ പോകെ... അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍ ... കളമധുരമാം കാലൊച്ച കേട്ടു.. മധുരമാം കാലൊച്ച കേട്ടു.... ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും... മൃദുലമാം നിസ്വനം പോലെ... ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍ .... ഉയിരില്‍ അമൃതം തളിച്ച പോലെ... തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍... അറിയാതെ കോരിത്തരിച്ചു പോയി അറിയാതെ കോരിത്തരിച്ചു പോയി.. ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ.... മധുകരം മുകരാതെ ഉഴറും പോലെ.. അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍... പൊരുളറിയാതെ ഞാന്‍ നിന്നു... നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍... മറ്റൊരു സന്ധ്യയായ് നീ വന്നു.... മറ്റൊരു സന്ധ്യയായ് നീ വന്നു....


Film 📽: Idanazhiyil Oru Kaalocha (1987)
Music 🎼 : Dakshina Murthy
Lyrics ✍ : Kurup O N V
Singer 🎤: Chithra K S




( Vaathil pazhuthilooden munnil kunkumam
Vaari vitharum thrisandhya poke
Athilolamen idanaziyil nin kala madhuramam kalocha kettu
Madhuramaam kalocha kettu ) 2

Hrudhayathin thanthriyil aaro viral thodum
Mridhulamaam niswanam pole..
Ilakalil jalakanam ittu veezhum pole
Uyiril amrutham thalicha polae
Tharala vilolam nin kalocha kettoo njaan
Ariyathe kori tharichu poyi
Ariyathe kori tharichu poyi

Vaathil pazhuthilooden munnil kunkumam
Vaari vitharum thrisandhya pole
Athilolamen idanaziyil nin kala madhuramam kalocha kettu
Madhuramaam kalocha kettu

Himabindhu mughapadam charthiya poovine
Madhukaram nukarathe uzharum pole
Ariya nin kalocha cholliya manthrathin
Porulariyathe njaan ninnu
Nizhalukal kala mezhuthunnoren munnil
Mattoru sandhyayay nee vannu
Mattoru sandhyayay nee vannu

Vaathil pazhuthilooden munnil kunkumam
Vaari vitharum thrisandhya pole
Athilolamen idanaziyil nin kala madhuramam kalocha kettu
Madhuramaam kalocha kettu

No comments:

Post a Comment